08
Aug
ദേവഭൂമിയായ ഉത്തരാഖണ്ഡിലെ വനവിഭവങ്ങളാൽ സമൃദ്ധമായ മണികൂട്ട് പർവ്വതനിര.
വിവിധ തരം പൂക്കൾ, ഫലങ്ങൾ, നീർച്ചോലകൾ, ശുദ്ധമായ വായു, സ്വസ്ഥമായ അന്തരീക്ഷം അങ്ങനെ ഈ മണിക്കൂട്ട് പർവ്വതം വളരെ ഹൃദ്യമാണ്
ശുദ്ധജലത്തിന്റെ ഈ സ്രോതസ്സ് ഒരു അത്ഭുതം തന്നെയാണ്
500 വർഷത്തിലേറെ പഴക്കമുള്ള പടർന്നുപന്തലിച്ച ഈ മാവിൻ ചുവട്ടിലെ വേരിനിടയിലൂടെ ഒഴുകുന്ന നീർച്ചോലയിലെ തെളിനീർ വളരെയേറെ ഔഷധഗുണമുള്ളതാകുന്നു.
പ്രകൃതിയാൽ ശീതീകരിച്ച ശുദ്ധജലം ദാഹം അകറ്റുന്നതോടൊപ്പം ശരീരത്തിന് ഉന്മേഷവും പ്രദാനം ചെയ്യുന്നു
ധ്യാനം ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഉത്തരാഖണ്ഡിലെ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് മണിക്കൂട്ട് പർവ്വതങ്ങൾ.
കാനന പാതയിലൂടെയുള്ള ഈ സഞ്ചാരം ഒട്ടും മടുപ്പിക്കുന്നതല്ല.
ഏറെ രുചികരമായ ഞാവൽപ്പഴങ്ങൾ ഇവിടെ യഥേഷ്ടം ലഭിക്കുന്നു
കൂടുതൽ ആവേശകരമായ ചുവടുകൾക്ക് ഉതകുന്നതാണ് ഈ മലനിരകൾ
Give a Reply